/

.

.

Friday, May 15, 2020

കഥ വിരിയും നേരം


കഥ വിരിയും നേരം
തന്നിരിക്കുന്ന കഥ പൂർത്തിയാക്കുക.

ഇരുണ്ടുമൂടിയ ഒരു  വൈകുന്നേരമാണ് അയാൾ ആദ്യമായി അവിടെ എത്തിയത്. മടിച്ചു  നിന്നിട്ടെന്ന പോലെ മഴത്തുള്ളികൾ അയാളെ  തൊട്ട്  തൊടാതെ പെയ്യാൻ തുടങ്ങി . ആദ്യം കണ്ട കടയുടെ ചെറിയ വരാന്തയിലേക്ക് അയാൾ  ധൃതിയിൽ കയറിനിന്നു. എണ്ണയിൽ തിളച്ചുമറിയുന്ന പഴംപൊരിയുടെ  മണം അയാളുടെ വിശപ്പിന്റെ ആക്കം കൂട്ടി.കീശയിൽ നിന്ന് 10 രൂപയുടെ നോട്ടെടുത്ത് അയാൾ  കടക്കാരന്റെ നേരെ നീട്ടി..........................


* നിങ്ങളുടെ ഭാവനക്കനുസരിച്ച് പൂർത്തിയാക്കാം

 
* 10 വരിയിൽ കൂടാൻ പാടില്ല 

*  ഒരു തലക്കെട്ട് ഉണ്ടായിരിക്കണം


*  മറ്റുള്ള രചനകൾ കോപ്പി ചെയ്യാൻ പാടില്ല  അന്താക്ഷരി

അന്താക്ഷരി എല്ലാവർക്കും  പരിചയമുള്ള  ഒരു പരിപാടി ആണല്ലോ. സ്കൂളിലും ,വീട്ടിലും ഒഴിവു സമയങ്ങളിൽ ഒരാൾ പാടിയ പാട്ടിന്റെ അവസാന വാക്ക്  വെച്ച്  അടുത്ത ആൾ പാട്ട് പാടുന്ന  ആ കളി.
അതിന്റെ ചുവട് പിടിച്ച്  ഒരു അന്താക്ഷരി ക്വിസ് അവതരിപ്പിക്കുകയാണിവിടെ.മലയാളത്തിലാണ്   എല്ലാ ഉത്തരവും എഴുതേണ്ടത്.


ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലെ അവസാന അക്ഷരമാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലെ  ആദ്യ അക്ഷരം

ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആ അക്ഷരത്തിന്  ദീർഘ മോ, വള്ളിയോ, ചന്ദ്രക്കലയോ ഉണ്ടെങ്കിൽ അത് വെച്ച്  തന്നെ ആയിരിക്കും അടുത്ത ഉത്തരം  ആരംഭിക്കുക.
ഉദാഹരണത്തിന് ...ഒരു ചോദ്യം പരിചയപ്പെടാം
നമ്മുടെ  ജില്ല ... ഏത്?
(ഉത്തരം മലപ്പുറം ആണെങ്കിൽ )
മലപ്പുറം
എങ്കിൽ അടുത്ത ചോദ്യത്തിന്റെ ഉത്തരം ആരംഭിക്കുന്നത്  'റം ' കൊണ്ടായിരിക്കും.
അടുത്ത ചോദ്യം ഒരു പക്ഷെ ചെറിയ പെരുന്നാളിന് നോമ്പ് നോക്കുന്ന മാസം ഏത് എന്നാകാം .
റംസാൻ  എന്ന ഉത്തരം എഴുതാം
അതായത് ആദ്യ ഉത്തരമായ മലപ്പുറം  എന്ന വാക്കിലെ  റം   കൊണ്ടാണ് അടുത്ത ഉത്തരം ആരംഭിച്ചത്.


അവസാന അക്ഷരം നോക്കുന്നതോടൊപ്പം അതിന്റെ  വള്ളിയും പുള്ളിയും ചന്ദ്രക്കലയും എല്ലാം അടുത്ത ഉത്തരത്തിന് ഉപയോഗിക്കേണ്ടതുണ്ട് .


അന്താക്ഷരി - ക്വിസ് 

1 .ഗാന ഗന്ധർവൻ എന്നറിയപ്പെടുന്ന ഗായകൻ
2. ---- - ആണ്  അഖിലസാരമൂഴിയിൽ .പൂരിപ്പിക്കുക
3 .കർണാടക സംഗീതത്തിലെ ഒരു രാഗത്തിന്റെ  പേര്
4. വീട്, സ്ഥലം, തൊഴിൽ എന്നിവക്ക് നാം ഇത് കൊടുക്കാറുണ്ട്.
5. കേരളത്തിൽ ധനുമാസത്തിലെ ഈ ദിവസം പ്രാധാന്യമുള്ളതാണ്. ഒരു നൃത്തരൂപവുമാണിത്
6. രേഖയും, രേഖാഖണ്ഡവും പോലെ ഇതും ഒരു ഗണിത രൂപമാണ്.
7. ഇന്ത്യയിലെ ഒരു സംസ്ഥാനം
8 .1999ൽ വാജ്പേയി മന്ത്രിസഭയിൽ നീതി - നിയമ വകുപ്പ് കൈകാര്യം ചെയ്ത ഇദ്ദേഹം കഴിഞ്ഞ വർഷം അന്തരിച്ചു.
9. അക്ഷരമറിയാത്തവൾ
10. സദ്യയിലെ ഒരിനം
11. ശുത്രി, താളം, എന്നിവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
12, ശ്രുതി വാദ്യങ്ങളിലൊന്ന്
13. ചോരയുടെ പര്യായ പദം
14. നാടകവുമായി ബന്ധപ്പെട്ട പദം
15. ഇന്ത്യയുടെ  ഏഴ് പുണ്യനദികളിൽ ഒന്ന്
16. പുരാണ കഥകളിൽ ഇത് യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു
17 .സഹജീവികളോട് നാം ഇത് കാണിക്കേണ്ടതുണ്ട്
18. മലമ്പുഴയിലെ പ്രശസ്തമായ പ്രതിമ
19. ഭൂമിക്ക്  മറ്റൊരു പര്യായം
20. കേരളത്തിന്റെ തലസ്ഥാനം.


 ഉത്തരങ്ങൾ 

Tuesday, May 12, 2020

ODD PICTURE OUT


പൊതുവിജ്ഞാനത്തിനു ഊന്നൽ നൽകുന്ന ഗെയിം ആണിത്. ചോദ്യങ്ങൾ നേരിട്ട് നൽകുന്നതിന് പകരം വ്യത്യസ്തങ്ങളായ കൊളാഷ് നൽകുന്നു. എല്ലാ കുട്ടികളുടെയും ശ്രദ്ധ ആകർഷിക്കാൻ ഇത് സഹായമാവും. 
എല്ലാ നിലവാരത്തിലുള്ള കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള ടാസ്ക് കൂടിയാണിത്. 
വളരെ എളുപ്പമുള്ളതും ശരാശരിയുള്ളതും ശരാശരിയേക്കാൾ മികച്ചതുമായ ചോദ്യങ്ങൾ ആണിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . 
 5 ചിത്രങ്ങൾ വീതം ഉള്ള 10 കൊളാഷുകളിൽ 
 കൂട്ടത്തിൽപ്പെടാത്ത ചിത്രം ഏതെന്നു കണ്ടുപിടിക്കുക.
 ഓരോ കൊളാഷിലും ഒരു ക്ലൂ ഉണ്ടായിരിക്കും.

കൊളാഷുകൾ കാണാനായി മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഡൗൺലോഡും ചെയ്യാം.
ഉത്തരങ്ങൾ താഴെ ലിങ്കിൽ 
https://justpaste.it/passed


PHOTO QUIZ


മുകളിലുള്ള ഫ്ലിപ്പ് പുസ്തകത്തിന്റെ ലിങ്ക് മൊബൈലിൽ(കംപ്യൂട്ടറിലും ഓപ്പൺ ചെയ്യാവുന്നത് ആണ് )   തുറന്ന് നോക്കൂ.പുസ്തകം മറിച്ചു നോക്കുന്നത്  പോലെ തന്നെ നിങ്ങൾക്ക് പേജുകൾ ഓരോന്നായി മറിച്ചു നോക്കാവുന്നത് ആണ് .
                  വീഡിയോ കാണുക                                


ഓരോ പേജിലും ലോക പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അവ ആരാണെന്ന് കണ്ടെത്തുക .വ്യക്തികളുടെ മുഴുവൻ പേരുകൾ ആണ്  കണ്ടെത്തേണ്ടത് .

ഇത്തരം ഫ്ലിപ്പ്  ബുക്കുകൾ നിങ്ങൾക്കും നിർമ്മിക്കാം താഴെ കാണുന്ന സൈറ്റ് സന്ദർശിക്കുക.

ഉത്തരങ്ങൾ താഴെയുള്ള ലിങ്കിൽ നൽകിയിരിക്കുന്നു.


Sunday, May 10, 2020

Guess The Flags


(പ്ലേ കോർണറിൽ നിന്നും തെരെഞ്ഞെടുത്ത ഒരിനം )
പതാകയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ ഗെയിം ആണിത് .ഗെയിം കളിയ്ക്കാൻ നിശ്ചിത സമയം നൽകി കുട്ടിയ്ക്ക്  ലഭിയ്ക്കുന്ന സ്കോറിന്റെ സ്ക്രീൻഷോട്ട് അയയ്ക്കാൻ പറയാം.
പതാകകളെക്കുറിച്ച് അൽപ്പം കാര്യങ്ങൾ  കുട്ടികളോടായി .


മുകളിലുള്ള വോയിസ് പ്ലേ ചെയ്യൂ 


https://www.worldometers.info/geography/flags-of-the-world
ഈ ലിങ്കിൽ ടച്ച് ചെയ്താൽ പതാകകളെക്കുറിച്ച് മനസ്സിലാക്കാം..എന്നിട്ട് വേണം ഗെയിം കളിയ്ക്കാൻ.
ഇനി ഈ പതാകകളെ തിരിച്ചു അറിയാൻ പഠിച്ചു കഴിഞ്ഞോ എന്ന് അറിയാൻ താഴെ കാണുന്ന ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്ത് നോക്കിയാൽ മതി
https://www.countryflags.com/en/
സൈറ്റ് മൊബൈലിൽ തുറക്കുമ്പോൾ  കാണുന്ന പതാകകളുടെ ചിത്രങ്ങളിൽ    പതുക്കെ ടച്ച് ചെയ്താൽ.. വളരെ പതുക്കെ ടച്ച് ചെയ്താൽ മനസ്സിൽ ഉദ്ദേശിച്ചത് ശരിയാണോ എന്നറിയാം
https://www.gamesforthebrain.com/game/flag/
ഇതാണ്  ഗെയിം ലിങ്ക് . സൈറ്റിലേക്ക് കയറിയത്തിനു ശേഷം ഓപ്ഷനിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക..എന്നിട്ട് continue എന്നതിൽ പ്രെസ്സ് ചെയ്യുക . അപ്പോൾ അടുത്ത ചോദ്യം  കാണാം.താഴെയുള്ള ചിത്രം  നോക്കുക.
സ്കോർ താഴെ   വൃത്തത്തിനുള്ളിൽ കാണാം..ഉത്തരം ശരിയായാൽ നിങ്ങൾക്ക് 10 പോയിന്റ് ലഭിക്കുംതെറ്റ് ആയാൽ 10 പോയിന്റ് നഷ്ട്ടപ്പെടും. മറക്കരുത്.ലോ എൻഡ് മൊബൈൽ ഫോണുകളിൽ ഒരു പക്ഷേ ഈ സൈറ്റ്കൾ ലഭിച്ചെന്ന് വരികയില്ല .


Thursday, April 30, 2020

Play Corner


രാമങ്കുത്ത് പി എം എസ് എ യു പി സ്കൂൾ തങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ള ഓൺലൈൻ വിനോദ വിജ്ഞാന പരിപാടിയാണ് പ്ലേ കോർണർ.
ഉദ്ദേശ്യം കുട്ടികൾക്ക് ലഭിക്കുന്ന ഈ വെക്കേഷൻ കാലത്ത് പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ അല്പ സമയം കളികളിലൂടെയുള്ള പഠനത്തിന്, വിജ്ഞാന വർദ്ധനവിന്, നല്ല ശീലങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിന്, സാഹിത്യ വാസനകൾ വർധിപ്പിക്കുന്നതിന് തുടങ്ങി നിരവധി കാര്യങ്ങൾ ഈ ഒരു പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നുണ്ട്.
പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വേണ്ടിയല്ല കുട്ടികൾക്ക് വേണ്ടിമാത്രമാണ്. രക്ഷിതാക്കൾ സഹായികൾ....അല്ലെങ്കിൽ ഗൈഡുകൾ മാത്രമായിരിക്കണം.
രാമങ്കുത്ത് പി എം എസ് എ യു പി സ്കൂളിന്റെ വിനോദ വിജ്ഞാന പരിപാടിയായ പ്ലേ കോർണറിനെക്കുറിച്ച് അൽപ്പംകൂടി...പ്ലേ കോർണറിലെ പ്രവർത്തനങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ, പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ....അത് ഇന്റർനെറ്റിൽ നിന്നാകാം, കുട്ടി മറ്റുള്ളവരോട് ചോദിച്ച് അറിയുന്നത് ആകാം ഏത് രീതിയിൽ എങ്കിലും ആയിക്കോട്ടെ... ഇത് തലച്ചോറിന് ഒരു വ്യായാമം ആണ്.ഇവിടെ കുട്ടിയിൽ ഒരു ശീലം വളർന്ന് വരികയാണ്. അന്വേഷിക്കാനുള്ള മനോഭാവം. കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യം..ഇത്തരം കാര്യങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ പല നല്ല ശീലങ്ങളും അതായത് പഠിക്കാനുള്ള മനോഭാവം, ഹോം വർക്കുകൾ ചെയ്യുക എന്നുള്ള ശീലം ഒക്കെ കുട്ടികളിൽ വളർന്ന് വരും എന്നുള്ളത് മറക്കാതിരിക്കുക.
മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കുന്നതിലെ പോരായ്മ അതായത്‌ ഇന്റർനെറ്റിന്റെ സ്‌പീഡ്‌ വാട്‌സ്ആപ്പ് പോലുള്ള ഒരു സംവിധാനത്തിലൂടെ മെസ്സേജുകൾ( ഉത്തരങ്ങൾ) അയക്കുമ്പോൾ കൃത്യ സമയത്ത് തന്നെ ലഭിക്കാതിരിക്കാനുള്ള സാധ്യതകൾ വളരെ അധികമാണ്.
പക്ഷെ ഇവിടെ ആദ്യം തന്നെ ഉത്തരം പോസ്റ്റ് ചെയ്യ്ത് കുട്ടി സമ്മാനം നേടുക എന്നതിലുപരി ഞങ്ങൾ ലക്ഷ്യമിടുന്നത് കുട്ടിക്ക് ലഭിച്ച ആ പ്രവർത്തനം, കുട്ടി അന്വേഷിച്ച് കണ്ടെത്തി പൂർത്തീകരിക്കുക എന്നുള്ളത്‌ ആണ്.
ഇനി വരും ദിവസങ്ങളിൽ നൽകാനായി പരീക്ഷണം, കഥ, കവിത, നിർമ്മാണം തുടങ്ങി നിരവധി ആക്റ്റിവിറ്റികൾ അണിയറയിൽ ഒരുക്കിയിട്ടുണ്ട് എന്ന്കൂടി അറിയിച്ചുകൊള്ളട്ടെ