/

.

.

Friday, May 15, 2020

അന്താക്ഷരി





അന്താക്ഷരി എല്ലാവർക്കും  പരിചയമുള്ള  ഒരു പരിപാടി ആണല്ലോ. സ്കൂളിലും ,വീട്ടിലും ഒഴിവു സമയങ്ങളിൽ ഒരാൾ പാടിയ പാട്ടിന്റെ അവസാന വാക്ക്  വെച്ച്  അടുത്ത ആൾ പാട്ട് പാടുന്ന  ആ കളി.
അതിന്റെ ചുവട് പിടിച്ച്  ഒരു അന്താക്ഷരി ക്വിസ് അവതരിപ്പിക്കുകയാണിവിടെ.മലയാളത്തിലാണ്   എല്ലാ ഉത്തരവും എഴുതേണ്ടത്.


ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലെ അവസാന അക്ഷരമാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലെ  ആദ്യ അക്ഷരം

ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആ അക്ഷരത്തിന്  ദീർഘ മോ, വള്ളിയോ, ചന്ദ്രക്കലയോ ഉണ്ടെങ്കിൽ അത് വെച്ച്  തന്നെ ആയിരിക്കും അടുത്ത ഉത്തരം  ആരംഭിക്കുക.
ഉദാഹരണത്തിന് ...ഒരു ചോദ്യം പരിചയപ്പെടാം
നമ്മുടെ  ജില്ല ... ഏത്?
(ഉത്തരം മലപ്പുറം ആണെങ്കിൽ )
മലപ്പുറം
എങ്കിൽ അടുത്ത ചോദ്യത്തിന്റെ ഉത്തരം ആരംഭിക്കുന്നത്  'റം ' കൊണ്ടായിരിക്കും.
അടുത്ത ചോദ്യം ഒരു പക്ഷെ ചെറിയ പെരുന്നാളിന് നോമ്പ് നോക്കുന്ന മാസം ഏത് എന്നാകാം .
റംസാൻ  എന്ന ഉത്തരം എഴുതാം
അതായത് ആദ്യ ഉത്തരമായ മലപ്പുറം  എന്ന വാക്കിലെ  റം   കൊണ്ടാണ് അടുത്ത ഉത്തരം ആരംഭിച്ചത്.


അവസാന അക്ഷരം നോക്കുന്നതോടൊപ്പം അതിന്റെ  വള്ളിയും പുള്ളിയും ചന്ദ്രക്കലയും എല്ലാം അടുത്ത ഉത്തരത്തിന് ഉപയോഗിക്കേണ്ടതുണ്ട് .


അന്താക്ഷരി - ക്വിസ് 

1 .ഗാന ഗന്ധർവൻ എന്നറിയപ്പെടുന്ന ഗായകൻ
2. ---- - ആണ്  അഖിലസാരമൂഴിയിൽ .പൂരിപ്പിക്കുക
3 .കർണാടക സംഗീതത്തിലെ ഒരു രാഗത്തിന്റെ  പേര്
4. വീട്, സ്ഥലം, തൊഴിൽ എന്നിവക്ക് നാം ഇത് കൊടുക്കാറുണ്ട്.
5. കേരളത്തിൽ ധനുമാസത്തിലെ ഈ ദിവസം പ്രാധാന്യമുള്ളതാണ്. ഒരു നൃത്തരൂപവുമാണിത്
6. രേഖയും, രേഖാഖണ്ഡവും പോലെ ഇതും ഒരു ഗണിത രൂപമാണ്.
7. ഇന്ത്യയിലെ ഒരു സംസ്ഥാനം
8 .1999ൽ വാജ്പേയി മന്ത്രിസഭയിൽ നീതി - നിയമ വകുപ്പ് കൈകാര്യം ചെയ്ത ഇദ്ദേഹം കഴിഞ്ഞ വർഷം അന്തരിച്ചു.
9. അക്ഷരമറിയാത്തവൾ
10. സദ്യയിലെ ഒരിനം
11. ശുത്രി, താളം, എന്നിവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
12, ശ്രുതി വാദ്യങ്ങളിലൊന്ന്
13. ചോരയുടെ പര്യായ പദം
14. നാടകവുമായി ബന്ധപ്പെട്ട പദം
15. ഇന്ത്യയുടെ  ഏഴ് പുണ്യനദികളിൽ ഒന്ന്
16. പുരാണ കഥകളിൽ ഇത് യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു
17 .സഹജീവികളോട് നാം ഇത് കാണിക്കേണ്ടതുണ്ട്
18. മലമ്പുഴയിലെ പ്രശസ്തമായ പ്രതിമ
19. ഭൂമിക്ക്  മറ്റൊരു പര്യായം
20. കേരളത്തിന്റെ തലസ്ഥാനം.


 ഉത്തരങ്ങൾ 

No comments:

Post a Comment