Sunday, October 04, 2020
Saturday, August 29, 2020
ഓണം മെഗാ ക്വിസ്
1.ഇത് കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനായുള്ള ഒരു മത്സരം മാത്രമാണ് .
2 .അത് കൊണ്ട് കൂടിയാണ് വ്യത്യസ്തത നിറഞ്ഞ സമ്മാന പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളതും.
3.റീചാർജ്ജ് പ്ലാനുകളിലും മറ്റും മാറ്റം വരുന്നതിനനുസരിച്ച് താഴെ പ്ലാനുകളെ സംബന്ധിച്ച് കൊടുത്തിരിക്കുന്ന വിവരങ്ങളിലും മാറ്റം വരാവുന്നതാണ്.
4.സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നിലവിൽ ഉപയോഗിക്കുന്ന പ്ലാനിന്റെ കാലാവധി കഴിഞ്ഞിട്ട് ആവശ്യപ്പെടുന്ന സമയത്ത് റീചാർജ്ജ് ചെയ്ത് നൽകുന്നത് ആണ്.
5.താഴെ പറഞ്ഞിട്ടുള്ള പരിധിക്കുള്ളിലെ തുകയ്ക്ക് അനുസൃതമായ പ്ലാൻ മാത്രമേ നൽകുകയുള്ളൂ.
അതിൽ തന്നെ ഓഫറുകൾക്ക് അനുസൃതമായ ഡാറ്റാ പ്ലാനുകൾ ചെയ്യാവുന്നത് ആണ് .
6 .ഈ മത്സരത്തെ സംബന്ധിച്ച പരാതികളിലും മറ്റും അന്തിമ തീരുമാനം സ്കൂളിന്റേത് മാത്രമായിരിക്കും .

ഐഡിയ വൊഡാഫോൺ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
ഐഡിയ വൊഡാഫോൺ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
ഐഡിയ വൊഡാഫോൺ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ

ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
ജിയോ കസ്റ്റമർ ആണെങ്കിൽ

ജിയോ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
ജിയോ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
ജിയോ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
എയർടെൽ കസ്റ്റമർ ആണെങ്കിൽ

എയർടെൽ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
എയർടെൽ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
എയർടെൽ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
Friday, July 31, 2020
Friday, May 15, 2020
കഥ വിരിയും നേരം
കഥ വിരിയും നേരം
തന്നിരിക്കുന്ന കഥ പൂർത്തിയാക്കുക.ഇരുണ്ടുമൂടിയ ഒരു വൈകുന്നേരമാണ് അയാൾ ആദ്യമായി അവിടെ എത്തിയത്. മടിച്ചു നിന്നിട്ടെന്ന പോലെ മഴത്തുള്ളികൾ അയാളെ തൊട്ട് തൊടാതെ പെയ്യാൻ തുടങ്ങി . ആദ്യം കണ്ട കടയുടെ ചെറിയ വരാന്തയിലേക്ക് അയാൾ ധൃതിയിൽ കയറിനിന്നു. എണ്ണയിൽ തിളച്ചുമറിയുന്ന പഴംപൊരിയുടെ മണം അയാളുടെ വിശപ്പിന്റെ ആക്കം കൂട്ടി.കീശയിൽ നിന്ന് 10 രൂപയുടെ നോട്ടെടുത്ത് അയാൾ കടക്കാരന്റെ നേരെ നീട്ടി..........................
* നിങ്ങളുടെ ഭാവനക്കനുസരിച്ച് പൂർത്തിയാക്കാം
* 10 വരിയിൽ കൂടാൻ പാടില്ല
* ഒരു തലക്കെട്ട് ഉണ്ടായിരിക്കണം
* മറ്റുള്ള രചനകൾ കോപ്പി ചെയ്യാൻ പാടില്ല
അന്താക്ഷരി
അന്താക്ഷരി എല്ലാവർക്കും പരിചയമുള്ള ഒരു പരിപാടി ആണല്ലോ. സ്കൂളിലും ,വീട്ടിലും ഒഴിവു സമയങ്ങളിൽ ഒരാൾ പാടിയ പാട്ടിന്റെ അവസാന വാക്ക് വെച്ച് അടുത്ത ആൾ പാട്ട് പാടുന്ന ആ കളി.
അതിന്റെ ചുവട് പിടിച്ച് ഒരു അന്താക്ഷരി ക്വിസ് അവതരിപ്പിക്കുകയാണിവിടെ.മലയാളത്തിലാണ് എല്ലാ ഉത്തരവും എഴുതേണ്ടത്.
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലെ അവസാന അക്ഷരമാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലെ ആദ്യ അക്ഷരം
ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആ അക്ഷരത്തിന് ദീർഘ മോ, വള്ളിയോ, ചന്ദ്രക്കലയോ ഉണ്ടെങ്കിൽ അത് വെച്ച് തന്നെ ആയിരിക്കും അടുത്ത ഉത്തരം ആരംഭിക്കുക.
ഉദാഹരണത്തിന് ...ഒരു ചോദ്യം പരിചയപ്പെടാം
നമ്മുടെ ജില്ല ... ഏത്?
(ഉത്തരം മലപ്പുറം ആണെങ്കിൽ )
മലപ്പുറം
എങ്കിൽ അടുത്ത ചോദ്യത്തിന്റെ ഉത്തരം ആരംഭിക്കുന്നത് 'റം ' കൊണ്ടായിരിക്കും.
അടുത്ത ചോദ്യം ഒരു പക്ഷെ ചെറിയ പെരുന്നാളിന് നോമ്പ് നോക്കുന്ന മാസം ഏത് എന്നാകാം .
റംസാൻ എന്ന ഉത്തരം എഴുതാം
അതായത് ആദ്യ ഉത്തരമായ മലപ്പുറം എന്ന വാക്കിലെ റം കൊണ്ടാണ് അടുത്ത ഉത്തരം ആരംഭിച്ചത്.
അവസാന അക്ഷരം നോക്കുന്നതോടൊപ്പം അതിന്റെ വള്ളിയും പുള്ളിയും ചന്ദ്രക്കലയും എല്ലാം അടുത്ത ഉത്തരത്തിന് ഉപയോഗിക്കേണ്ടതുണ്ട് .
അന്താക്ഷരി - ക്വിസ്
1 .ഗാന ഗന്ധർവൻ എന്നറിയപ്പെടുന്ന ഗായകൻ
2. ---- - ആണ് അഖിലസാരമൂഴിയിൽ .പൂരിപ്പിക്കുക
3 .കർണാടക സംഗീതത്തിലെ ഒരു രാഗത്തിന്റെ പേര്
4. വീട്, സ്ഥലം, തൊഴിൽ എന്നിവക്ക് നാം ഇത് കൊടുക്കാറുണ്ട്.
5. കേരളത്തിൽ ധനുമാസത്തിലെ ഈ ദിവസം പ്രാധാന്യമുള്ളതാണ്. ഒരു നൃത്തരൂപവുമാണിത്
6. രേഖയും, രേഖാഖണ്ഡവും പോലെ ഇതും ഒരു ഗണിത രൂപമാണ്.
7. ഇന്ത്യയിലെ ഒരു സംസ്ഥാനം
8 .1999ൽ വാജ്പേയി മന്ത്രിസഭയിൽ നീതി - നിയമ വകുപ്പ് കൈകാര്യം ചെയ്ത ഇദ്ദേഹം കഴിഞ്ഞ വർഷം അന്തരിച്ചു.
9. അക്ഷരമറിയാത്തവൾ
10. സദ്യയിലെ ഒരിനം
11. ശുത്രി, താളം, എന്നിവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
12, ശ്രുതി വാദ്യങ്ങളിലൊന്ന്
13. ചോരയുടെ പര്യായ പദം
14. നാടകവുമായി ബന്ധപ്പെട്ട പദം
15. ഇന്ത്യയുടെ ഏഴ് പുണ്യനദികളിൽ ഒന്ന്
16. പുരാണ കഥകളിൽ ഇത് യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു
17 .സഹജീവികളോട് നാം ഇത് കാണിക്കേണ്ടതുണ്ട്
18. മലമ്പുഴയിലെ പ്രശസ്തമായ പ്രതിമ
19. ഭൂമിക്ക് മറ്റൊരു പര്യായം
20. കേരളത്തിന്റെ തലസ്ഥാനം.
ഉത്തരങ്ങൾ
Tuesday, May 12, 2020
ODD PICTURE OUT
പൊതുവിജ്ഞാനത്തിനു ഊന്നൽ നൽകുന്ന ഗെയിം ആണിത്. ചോദ്യങ്ങൾ നേരിട്ട് നൽകുന്നതിന് പകരം വ്യത്യസ്തങ്ങളായ കൊളാഷ് നൽകുന്നു. എല്ലാ കുട്ടികളുടെയും ശ്രദ്ധ ആകർഷിക്കാൻ ഇത് സഹായമാവും.
എല്ലാ നിലവാരത്തിലുള്ള കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള ടാസ്ക് കൂടിയാണിത്.
വളരെ എളുപ്പമുള്ളതും ശരാശരിയുള്ളതും ശരാശരിയേക്കാൾ മികച്ചതുമായ ചോദ്യങ്ങൾ ആണിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
5 ചിത്രങ്ങൾ വീതം ഉള്ള 10 കൊളാഷുകളിൽ
കൂട്ടത്തിൽപ്പെടാത്ത ചിത്രം ഏതെന്നു കണ്ടുപിടിക്കുക.
ഓരോ കൊളാഷിലും ഒരു ക്ലൂ ഉണ്ടായിരിക്കും.
കൊളാഷുകൾ കാണാനായി മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഡൗൺലോഡും ചെയ്യാം.
ഉത്തരങ്ങൾ താഴെ ലിങ്കിൽ https://justpaste.it/passed
PHOTO QUIZ
മുകളിലുള്ള ഫ്ലിപ്പ് പുസ്തകത്തിന്റെ ലിങ്ക് മൊബൈലിൽ(കംപ്യൂട്ടറിലും ഓപ്പൺ ചെയ്യാവുന്നത് ആണ് ) തുറന്ന് നോക്കൂ.പുസ്തകം മറിച്ചു നോക്കുന്നത് പോലെ തന്നെ നിങ്ങൾക്ക് പേജുകൾ ഓരോന്നായി മറിച്ചു നോക്കാവുന്നത് ആണ് .
വീഡിയോ കാണുക
ഓരോ പേജിലും ലോക പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അവ ആരാണെന്ന് കണ്ടെത്തുക .വ്യക്തികളുടെ മുഴുവൻ പേരുകൾ ആണ് കണ്ടെത്തേണ്ടത് .
ഇത്തരം ഫ്ലിപ്പ് ബുക്കുകൾ നിങ്ങൾക്കും നിർമ്മിക്കാം താഴെ കാണുന്ന സൈറ്റ് സന്ദർശിക്കുക.
ഉത്തരങ്ങൾ താഴെയുള്ള ലിങ്കിൽ നൽകിയിരിക്കുന്നു.
Subscribe to:
Posts (Atom)