എല്‍ എസ് എസ് പരീക്ഷാ സഹായി
എല്‍ എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുതിയ ചോദ്യങ്ങള്‍ ആണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യാര്‍ത്ഥം ഒന്നില്‍കൂടുതല്‍ ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്.ഒന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മാത്രം മറ്റൊന്ന് ഉപയോഗിക്കുക.
കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ LSS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക
DOWNLOAD LINK 2
2011 മുതല്‍ 2014 വരെ എല്‍ എസ് എസ് പരീക്ഷാ സംബന്ധിയായി ഇന്‍റെര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ പഠന സഹായികളും
DOWNLOAD LINK 1 (17.7mb)
ഒന്നാം ക്ളാസ് മുതല്‍ നാലാം ക്ളാസ് വരെയുള്ള പഠനത്തിനിടയില്‍ കുട്ടികള്‍ ആര്‍ജിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍.എസ്.എസ് പരീക്ഷ നടക്കുക. മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികളെ വിലയിരുത്തുക. വിഭാഗം എയില്‍ പ്രവര്‍ത്തനാധിഷ്ഠിത വിലയിരുത്തലും ബിയില്‍ വസ്തുനിഷ്ഠ വിലയിരുത്തലും സിയില്‍ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും നടക്കും.
(കടപ്പാട് പരസ്പരം ബ്ലോഗ് glps vadakkepuliyannur)
പ്രവര്‍ത്തനാധിഷ്ഠിതവിലയിരുത്തല്‍ (എ വിഭാഗം)
ഭാഷ, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുക. ചോദ്യങ്ങള്‍ സ്വയം വായിച്ച് ഉത്തരം എഴുതേണ്ട രീതിയിലാണ്. പ്രത്യേകം ഉത്തരക്കടലാസില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉത്തരങ്ങള്‍ എഴുതി പരീക്ഷാ ചുമതലയുള്ള അധ്യാപകന് കൈമാറണം. പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ ആ സമയം നല്‍കും.
വസ്തുനിഷ്ഠ ചോദ്യങ്ങള്‍ (ബി വിഭാഗം)
ഒരു മണിക്കൂറാണ് ഈ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സമയം. ഒരു ചോദ്യത്തിന് നാല് ഉത്തരങ്ങള്‍ തന്നിട്ടുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഇവയില്‍ വരുക. ഭാഷ, ഗണിതം, പരിസര പഠനം എന്നിവയിലെ പുതിയതും പഴയതുമായ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണം. ഉത്തരമെഴുതേണ്ടത് തന്നിട്ടുള്ള ടെസ്റ്റ്ബുക്കില്‍തന്നെയാണ്.പോര്‍ട്ട്ഫോളിയോ(സി വിഭാഗം)
പഠനപ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ തയാറാക്കിയ മികച്ച പഠനോല്‍പന്നങ്ങള്‍ ചേര്‍ത്തുവെച്ച ഫയലാണ് പോര്‍ട്ട്ഫോളിയോ. കുട്ടികളുടെ നോട്ട്പുസ്തകംതന്നെയാണ് ഇപ്രാവശ്യം വിലയിരുത്തപ്പെടുക. പോര്‍ട്ട്ഫോളിയോയെ അടിസ്ഥാനമാക്കി കുട്ടികളുമായി അഭിമുഖം നടത്തും. ഈ അഭിമുഖത്തിലൂടെ കുട്ടിയെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും അധ്യാപകന് കൃത്യമായ വിവരം കണ്ടെത്താന്‍ കഴിയും.
സമയക്രമം
രാവിലെ 10 മണി മുതല്‍ 12 വരെയാണ് എ വിഭാഗത്തിന്‍െറ മൂല്യനിര്‍ണയം നടത്തുക. തുടര്‍ന്ന് 12 മുതല്‍ ഒന്നു വരെയുള്ള ഒരു മണിക്കൂര്‍ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുമായുള്ള പരീക്ഷ നടക്കും. ആകെ 30 മാര്‍ക്ക്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും അഭിമുഖവും നടക്കും.
രാവിലെ 10 മണി മുതല്‍ 12 വരെയാണ് എ വിഭാഗത്തിന്‍െറ മൂല്യനിര്‍ണയം നടത്തുക. തുടര്‍ന്ന് 12 മുതല്‍ ഒന്നു വരെയുള്ള ഒരു മണിക്കൂര്‍ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുമായുള്ള പരീക്ഷ നടക്കും. ആകെ 30 മാര്‍ക്ക്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും അഭിമുഖവും നടക്കും.

No comments:
Post a Comment