/

.

.

Thursday, April 30, 2020

Play Corner


രാമങ്കുത്ത് പി എം എസ് എ യു പി സ്കൂൾ തങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ള ഓൺലൈൻ വിനോദ വിജ്ഞാന പരിപാടിയാണ് പ്ലേ കോർണർ.
ഉദ്ദേശ്യം കുട്ടികൾക്ക് ലഭിക്കുന്ന ഈ വെക്കേഷൻ കാലത്ത് പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ അല്പ സമയം കളികളിലൂടെയുള്ള പഠനത്തിന്, വിജ്ഞാന വർദ്ധനവിന്, നല്ല ശീലങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിന്, സാഹിത്യ വാസനകൾ വർധിപ്പിക്കുന്നതിന് തുടങ്ങി നിരവധി കാര്യങ്ങൾ ഈ ഒരു പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നുണ്ട്.
പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വേണ്ടിയല്ല കുട്ടികൾക്ക് വേണ്ടിമാത്രമാണ്. രക്ഷിതാക്കൾ സഹായികൾ....അല്ലെങ്കിൽ ഗൈഡുകൾ മാത്രമായിരിക്കണം.
രാമങ്കുത്ത് പി എം എസ് എ യു പി സ്കൂളിന്റെ വിനോദ വിജ്ഞാന പരിപാടിയായ പ്ലേ കോർണറിനെക്കുറിച്ച് അൽപ്പംകൂടി...പ്ലേ കോർണറിലെ പ്രവർത്തനങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ, പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ....അത് ഇന്റർനെറ്റിൽ നിന്നാകാം, കുട്ടി മറ്റുള്ളവരോട് ചോദിച്ച് അറിയുന്നത് ആകാം ഏത് രീതിയിൽ എങ്കിലും ആയിക്കോട്ടെ... ഇത് തലച്ചോറിന് ഒരു വ്യായാമം ആണ്.ഇവിടെ കുട്ടിയിൽ ഒരു ശീലം വളർന്ന് വരികയാണ്. അന്വേഷിക്കാനുള്ള മനോഭാവം. കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യം..ഇത്തരം കാര്യങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ പല നല്ല ശീലങ്ങളും അതായത് പഠിക്കാനുള്ള മനോഭാവം, ഹോം വർക്കുകൾ ചെയ്യുക എന്നുള്ള ശീലം ഒക്കെ കുട്ടികളിൽ വളർന്ന് വരും എന്നുള്ളത് മറക്കാതിരിക്കുക.
മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കുന്നതിലെ പോരായ്മ അതായത്‌ ഇന്റർനെറ്റിന്റെ സ്‌പീഡ്‌ വാട്‌സ്ആപ്പ് പോലുള്ള ഒരു സംവിധാനത്തിലൂടെ മെസ്സേജുകൾ( ഉത്തരങ്ങൾ) അയക്കുമ്പോൾ കൃത്യ സമയത്ത് തന്നെ ലഭിക്കാതിരിക്കാനുള്ള സാധ്യതകൾ വളരെ അധികമാണ്.
പക്ഷെ ഇവിടെ ആദ്യം തന്നെ ഉത്തരം പോസ്റ്റ് ചെയ്യ്ത് കുട്ടി സമ്മാനം നേടുക എന്നതിലുപരി ഞങ്ങൾ ലക്ഷ്യമിടുന്നത് കുട്ടിക്ക് ലഭിച്ച ആ പ്രവർത്തനം, കുട്ടി അന്വേഷിച്ച് കണ്ടെത്തി പൂർത്തീകരിക്കുക എന്നുള്ളത്‌ ആണ്.
ഇനി വരും ദിവസങ്ങളിൽ നൽകാനായി പരീക്ഷണം, കഥ, കവിത, നിർമ്മാണം തുടങ്ങി നിരവധി ആക്റ്റിവിറ്റികൾ അണിയറയിൽ ഒരുക്കിയിട്ടുണ്ട് എന്ന്കൂടി അറിയിച്ചുകൊള്ളട്ടെ


No comments:

Post a Comment